അക്ഷരജാലകം ഗുരുശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

അക്ഷരജാലകം ബുക്സ് നൽകി വരുന്ന ഈ വർഷത്തെ എം.എസ് കുമാർ- ഗുരുശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ഒറ്റപ്പാലം മനിശ്ശീരി അലൈഡ് മാനേജ്മെൻ്റ് കോളേജ് (AMC) അധ്യാപികയും അക്കാദമിക് കോ - ഓഡിനേറ്ററും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും എഴുത്തുകാരിയുമായ ഓങ്ങല്ലൂർ സ്വദേശി കെ.ടി സരള,  മേഴത്തൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സംസ്കൃതം അധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും കരിയർ ഗൈഡൻസ് ട്രെയ്നറും കവിയുമായ മലപ്പുറം വൈരങ്കോട് സ്വദേശി അമരിയിൽ കുത്തുബ്ദീൻ, മഹാരാഷ്ട്രയിലെ പൂനെ ഫസ്ലാനി ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പലും കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശിയുമായ അജിത പി.നായർ എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ.

പതിനായിരം രൂപയുടെ പുസ്തകങ്ങളും മൊമെൻ്റോയും പ്രശസ്തി പത്രവും അടങ്ങുന്ന ഗുരുശ്രേഷ്ഠ പുരസ്കാരം പട്ടാമ്പിയിൽ നടക്കുന്ന ആദര സദസ്സിൽ സമ്മാനിക്കുമെന്ന് അക്ഷരജാലകം സാംസ്കാരിക വേദി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം