ലഹരിമുക്ത ഗ്രാമം തീർക്കാൻ ചാലിശ്ശേരി പ്രണവം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് രംഗത്ത്. ചാലിശ്ശേരി നാലാം വാർഡിൽ പെരുമണ്ണൂരിൽ ലഹരിമുക്ത ഗ്രാമം പദ്ധതി നടപ്പാക്കാനും കലാ- കായിക രംഗത്ത് പരിശീലനം നൽകാനും ആരോഗൃമുള്ള തലമുറയെ വാർത്തെടുക്കാനും അതോടൊപ്പം പ്രവാസി മേഖലകളിൽ കൂട്ടായ്മയുടെ ചുവടുകൾ കൂടുതൽ ശക്തമാക്കാനും കർമ്മപദ്ധതി ആവിഷ്കരിച്ചു.
പ്രണവം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് പ്രശാന്ത്, വൈസ് പ്രസിഡൻ്റ് ഷെമീറലി, സെക്രട്ടറി കണ്ണൻ, ജോയിന്റ് സെക്രട്ടറി വിഷ്ണു, ട്രഷറർ അനീഷ്, ജോയിന്റ് ട്രഷറർ മുരളി എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രവാസി കോ-ഓഡിനേറ്ററായി ഫിറോസ്, സ്പോർട്സ് സെക്രട്ടറിയായി പി.വി വിനീഷ്, ആർട്ട് സെക്രട്ടറിയായി മണികണ്ഠൻ, രക്ഷാധികാരിയായി അൻവർ പെരുമണ്ണൂരിനേയും തെരഞ്ഞെടുത്തു.
Tags
പ്രാദേശികം
