ഓണം കൊണ്ടാടി

പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന അമൽ ഇൻക്ലൂസീവ് ലിവിങ് ഹബ്ബ് (AILH) ൽ ഓണാഘോഷം സംഘടിപ്പിച്ചു. പട്ടാമ്പി തഹസിൽദാർ ടി.പി കിഷോർ ഉദ്ഘാടനം നിർവഹിച്ചു. കെ.പി വാപ്പുട്ടി, സന്തോഷ് ക്രിയേഷൻസ്, പി.അലികുഞ്ഞ്, എം.കെ നൗഷാദ് സി.സി ഫൈസൽ സൗദി സ്റ്റീൽസ്, മുസ്തഫ വാഫി റിയാദ്, ഷുഹൈബ് നാട്ട്യമംഗലം, കെ.എം.എ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു. 

പ്രസിഡന്റ്‌ യുസുഫ് പള്ളിക്കലകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ.എം റഷീദ് സ്വാഗതവും ട്രഷറർ ശാഹുൽ ഹമീദ് മാനു നന്ദിയും പറഞ്ഞു. ഇൻഫ്ലുവൻസറും ഗായകനുമായ ഷാജി കാരക്കാടിന്റെ പാട്ടുകൾ പരിപാടിക്ക് മാറ്റ് കൂട്ടി. തുടർന്ന് കുട്ടികൾ, രക്ഷിതാക്കൾ , തുടങ്ങിയവരുടെ വിവിധ പരിപാടികളും നടന്നു.

മലപ്പുറം, തൃശൂർ, പാലക്കാട്‌ ജില്ലകളിൽ നിന്നായി എഴുപതിലധികം കുട്ടികൾ നിലവിൽ സെന്ററിൽ വിവിധ തെറാപ്പികൾ ചെയ്തു വരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം