അശോക സ്പോര്‍ട്സ് & ആര്‍ട്സ് ക്ലബിന്‍റെ നേതൃത്വത്തില്‍ ചേക്കോട് അശോകച്ചോട്ടില്‍ സംഘടിപ്പിച്ച ഓണാഘോഷം കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ധീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. ടി.ടി മാനവ് അധ്യക്ഷത വഹിച്ചു.
പ്രമുഖ നാടക നടന്‍ അച്ചുതന്‍ രംഗസൂര്യ മുഖ്യാതിഥി ആയിരുന്നു. ടി.പി മാമ്പി, സ്റ്റേജ് ആര്‍ട്ടിസ്റ്റ് കലാഭവന്‍ സുഷിത്ത്, കണക്കനാര്‍പ്പാട്ട് രചയിതാവ് താജിഷ് ചേക്കോട്, ചവിട്ടുകളി കലാകാരന്‍ ടി.പി വിജയന്‍, എന്‍.എസ് അതുല്‍കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
Tags
ഓണം പൊന്നോണം
