പി.എം ശ്രീക്കെതിരെ കെ.എസ്.ടി.യു പ്രതിഷേധ സംഗമം നടത്തി.

കേരളത്തിന്റെ മതേതര  വിദ്യാഭ്യാസ സംസ്കാരം സംഘപരിവാറിന് മുന്നിൽ അടിയറവ് വെച്ച് പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിനെതിരെ  കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ പ്രതിഷേധ സംഗമം നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ പി.അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.  

തമിഴ്നാടും ബംഗാളും ഉൾപ്പെടെ സംഘപരിവാറിൻ്റെ ഒളിയജണ്ടകൾക്കെതിരെ പ്രതിരോധിക്കുന്ന സാഹചര്യത്തിൽ മതേതരത്തിൻ്റെ ഈറ്റില്ലമായ കേരളത്തിലെ  ഇടത് സർക്കാർ മതേതര മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സുൽഫിക്കറലി അധ്യക്ഷനായി. 

കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹികളായ നാസർ തേളത്ത്, കെ.പി.എ സലിം,  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.ഖാലിദ്, സലിം നാലകത്ത്, ജില്ലാ ജനറൽ സെക്രട്ടറി ടി. ഷൗക്കത്ത് അലി, ട്രഷറർ സത്താർ താണിയൻ,  ജില്ലാ ഭാരവാഹികളായ  സഫ്‌വാൻ നാട്ടുകൽ, സി.ഫരീദ, കെ.ഷറഫുദ്ദീൻ നൗഷാദ് വല്ലപ്പുഴ, മുഹമ്മദാലി കല്ലിങ്ങൽ, വി.കെ ശംസുദ്ധീൻ, സി.കെ ഷമീർ ബാബു, കെ.സാജിദ്, റാഫി എടത്തോൾ, ശിഹാബ് ആളത്ത്, റഷീദ് മരുതൂർ, മുഹമ്മദ് കുട്ടി ചുണ്ടമ്പറ്റ, ശിഹാബ് കട്ടുപ്പാറ, എ.യൂ ഷിജിത, സലീമ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം