വാളയാറിൽ രണ്ടര കോടി രൂപയുടെ കറൻസി പിടികൂടി

വാളയാർ എക്സൈസ് ചെക് പോസ്റ്റിന് മുൻ വശം വെച്ച് എക്സൈസ് ഇൻസ്പെക്ടർ പി.ആർ പ്രശാന്തും പാർട്ടിയും ചേർന്ന് വാഹനം പരിശോധിച്ചതിൽ KL 08 BZ 4772 എന്ന രജിസ്ട്രേഷൻ നമ്പരോടു കൂടിയ Tata Nexon എന്ന കാറിൽ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന 2,54,50000 (രണ്ട് കോടി അൻപത്തി നാല് ലക്ഷത്തി അൻപതിനായിരം) രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ പിടികൂടി.

രാജസ്ഥാൻ പാലി സ്വദേശി ഭവാനി സിംഗ് (33) എന്നയാളെ കസ്റ്റഡിയിലെടുത്ത് പാലക്കാട് ഇൻകം ടാക്സ് വകുപ്പിന് കൈമാറി. രേഖകളില്ലാതെ കൊണ്ടുവന്ന പണത്തിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ കെ.പി അനീഷ്, പി.സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. മുഹമ്മദ് ഫിറോസ്, വിവേക്, എസ്.സജീവ് എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം