തമിഴ് സൂപ്പർ സ്റ്റാർ അജിത്തും ഭാര്യ ശാലിനിയുമാണ് പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തിൽ ദർശനം നടത്തിയത്.
അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും നടി ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്.
ശാലിനിയും അജിത്തും മക്കളായ ആദ്‌വിക്കും അനൗഷ്കയുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരുമാണ്.
അജിത്തിന്റെ റേസിംഗ് മത്സര വേദികളിലും മകൻ ആദ്‌വിക്കിന്റെ ഫുട്ബോൾ മത്സര വേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ നടിയെ തേടിയെത്താറുണ്ട്.
ക്ഷേത്ര ദർശനത്തിൻ്റെ ചിത്രങ്ങൾ ശാലിനി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 'അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം' എന്ന കുറിപ്പോടെയാണ് ക്ഷേത്ര സന്നിധിയിൽ നിന്നുള്ള ചിത്രങ്ങൾ താരം പോസ്റ്റു ചെയ്തത്.
1999ൽ ശരണിന്റെ 'അമർക്കളം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. 2000 ഏപ്രിലിൽ ചെന്നൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് 2008ൽ മകൾ അനൗഷ്കയും 2015ൽ മകൻ ആദ്വിക്കും പിറന്നു.
