വല്ലപ്പുഴയിൽ കേരഗ്രാമം പദ്ധതി തുടങ്ങി.

നാളികേര ഉൽപ്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ച്‌ കേര കര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി, സംസ്ഥാന കാര്‍ഷിക വികസന കർഷക ക്ഷേമ വകുപ്പ്‌ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം വല്ലപ്പുഴ കെ.എസ്.എം. കൺവെൻഷൻ സെന്ററിൽ  കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. 

നാളികേര ഉൽപാദനത്തിൽ നാം ഇനിയും മുന്നേറേണ്ടതുണ്ടെന്നും കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ.ആശ പദ്ധതി വിശദീകരണം നടത്തി.  

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ അബ്ദുല്ലത്തീഫ്, വല്ലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.പി സത്യഭാമ, യു.വി ദീപ, സി.ഡി.എസ് ചെയർപേഴ്സൺ സലീന, ഷൊർണൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജെ.അമല, വല്ലപ്പുഴ പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി എ.നൗഫൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം