പട്ടാമ്പി- ആമയൂര്‍ റോഡ് നവീകരണം തുടങ്ങി

പട്ടാമ്പി- ആമയൂര്‍ റോഡ് നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. 

പട്ടാമ്പി നിയോജക മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്ന രീതിയിലുള്ള പദ്ധതികളാണ് എം.എല്‍. നേതൃത്വത്തില്‍ നടന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

പട്ടാമ്പി ടൗണിനെ ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണോദ്ഘാടനമാണ് നടന്നത്. 5.5 കോടി രൂപയില്‍ 2.6 കി.മീ ദൂരവും ഏഴ് മീറ്റര്‍ വീതിയിലും ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. 

മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായി. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.മുകേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം