തൃത്താല ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി  സംഘടിപ്പിച്ച  തൃത്താല ഗ്രാമ പഞ്ചായത്ത് വികസന സദസ്സ്  പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മേഴത്തൂരിൽ നടന്ന സദസ്സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ജയ അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം നിർവ്വഹിച്ചു. 

റിസോഴ്സ് പേഴ്സൺ  വി.എം രാജീവ് ആമുഖ വിശദീകരണവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.അമ്പിളി ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളുടെ റിപ്പോർട്ട് അവതരണവും  നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ .പി ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. കൃഷ്ണകുമാർ, ബ്ലോക്ക് മെമ്പർ കുബ്റാ ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ദീപ, ടി.അരവിന്ദാക്ഷൻ,  അസിസ്റ്റൻ്റ് സെക്രട്ടറി ടി.ആർ ഷാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം