മരുതൂർ തൊണ്ടിയന്നൂർ രാമഗിരി ഗ്രാമീണ വായനശാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മരുതൂർ തൊണ്ടിയന്നൂർ രാമഗിരി ഗ്രാമീണ വായനശാലയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മരുതൂർ എ.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പിൽ 70 ലധികം പേർ പങ്കെടുത്തു. 

46 പേർ രക്തം ദാനം ചെയ്യാൻ സന്നദ്ധരായി മുന്നോട്ടു വന്നു. 31 പേർ രക്തദാനം നടത്തി. രക്തദാനം നടത്തിയവരെ ജില്ലാ പഞ്ചായത്ത് അംഗം എ.എൻ നീരജ്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ യു.ടി മാലതി, പഞ്ചായത്ത് സമിതി കൺവീനർ വി.പി സുധീർ എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി രക്തദാതാക്കളെ ആദരിച്ചു.


1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം