പട്ടാമ്പി ഡയാലിസിസ് സെൻ്റർ നാളെ (നവം.10) തുറക്കും

പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് സമീപം  നിർമ്മിച്ച ഡയാലിസിസ് സെന്റർ തിങ്കൾ രാവിലെ ഒമ്പതിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹസിൻ എം.എൽ.എ അധ്യക്ഷനാകും. 

മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.99 കോടി രൂപ ചെലവഴിച്ചാണ് ഡയാലിസിസ് സെന്ററിന് കെട്ടിടവും ഉപകരണങ്ങളും ഒരുക്കിയത്. 

ഇരുനിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് 99 ലക്ഷവും, ഉപകരണങ്ങൾക്ക് 75 ലക്ഷവും, സിവിൽ, ഇലക്ട്രിക്കൽ പ്രവർത്തികൾക്കായി 25.75 ലക്ഷവുമാണ് ചെലവഴിച്ചത്. 

ആദ്യഘട്ടത്തിൽ ഒരു ഷിഫ്റ്റും പിന്നീട് രണ്ട് ഷിഫ്റ്റുകളിലായും  ഡയാലിസിസ് നടത്തും. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത രോഗികളുടെ മുൻഗണനാ ക്രമമനുസരിച്ചാണ് പ്രവർത്തിക്കുക.

10 കിടക്കകൾ ഉണ്ടെങ്കിലും നിലവിൽ എട്ടു യന്ത്രങ്ങളാണ് സെന്ററിലുള്ളത്. ഭാവിയിൽ കെട്ടിടത്തിന്റെ മുകൾ ഭാഗവും ഡയാലിസിസിനായി ഉപയോഗപ്പെടുത്താനാകുമെന്നും മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു. ഡയാലിസിസ് സെന്ററിൽ ടെക്നീഷ്യൻമാരടക്കം ഏഴ് ജീവനക്കാരാണ് നിലവിലുള്ളത്. 

നിലവിൽ ചാലിശ്ശേരിയിലും ഒറ്റപ്പാലത്തും മാത്രമാണ് സൗജന്യ ഡയാലിസിസ് സെൻ്ററുകൾ പ്രവർത്തിക്കുന്നത്. പട്ടാമ്പിയിലും കൂടി ആരംഭിക്കുന്നതോടെ പരിസര പ്രദേശങ്ങളിലുള്ളവർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.

YouTube Link... https://youtu.be/z27MAM9ymnQ?si=DDCHMx0WpoI8zZBO

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം