പാലക്കാട് കൊടുമ്പ് കല്ലിങ്കൽ ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
റോഹൻ രഞ്ജിത്ത് (24), റോഹൻ സന്തോഷ് (22), സനൂഷ് (19) എന്നിവരാണ് മരിച്ചത്. പന്നി കുറുകെ ചാടിയപ്പോൾ കാർ റോഡരികിലെ മരത്തിലിടിച്ച് വയലിലേക്ക് മറിയുകയായിരുന്നു. ഇന്നലെ അർധരാത്രിയാണ് അപകടം.
യുവാക്കൾ ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് തിരിച്ചു വരുമ്പോഴാണ് അപകടം. കാറിലുണ്ടായിരുന്ന ആദിത്യൻ (23), ഋഷി (24), ജിതിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
പല സ്ഥലങ്ങളിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇവർ ആഴ്‌ചയിൽ അവസാന ദിവസം ഒത്തുകൂടി യാത്ര പോകാറുണ്ടെന്നും രാത്രി തിരിച്ചു വരാറുണ്ടെന്നും പറയുന്നു. പതിവ് യാത്രക്കിടെയാണ് അത്യാഹിതം.
Tags
Accident
