പൂമുള്ളി അനുസ്മരണവും ആറാം തമ്പുരാൻ സ്മാരക വൈദ്യശ്രേഷ്ഠ പുരസ്കാര സമർപ്പണവും സമാപിച്ചു.

പെരിങ്ങോട് പൂമുള്ളി നീലകണഠൻ  നമ്പൂതിരിപ്പാടിൻ്റെ 28-ാമത് അനുസ്മരണ സമ്മേളനവും, പൂമുള്ളി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ആറാം തമ്പുരാൻ വൈദ്യശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടന്നു.

പൂമുള്ളി മനയിൽ നടന്ന ചടങ്ങിൽ അഷ്ടവൈദ്യൻ പി.ടി.എൻ വാസുദേവൻ മൂസ്സ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി ബാലചന്ദ്രൻ  അധ്യക്ഷനായി. എഴുത്തുകാരനും നടനുമായ  വി.കെ ശ്രീരാമൻ അനുസ്മരണ പ്രഭാഷണം നടത്തി.

പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാടും പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാടും ചേർന്ന് ഡോ.വി.ആനന്ദ് മോഹനും, അഷ്ടവൈദ്യൻ തൈക്കാട്ട് ദിവാകരൻ മൂസ്സിനും വൈദ്യശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു.

ഡോ.വി.എം.ഡി നമ്പൂതിരി രചിച്ച മഹാഭാരത കഥകൾ കുട്ടികൾക്ക് എന്ന പുസ്തകം കാണിപ്പയ്യൂർ കൃഷ്ണൻ  നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു.

ഡോ.അപർണ, ഡോ.ആരതി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.വിനീത, പി.ഷീബ, സലിം എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത സമന്വയവും ഉണ്ടായി. 

ഭാരവാഹികളായ അഡ്വ.പി.എം നീലകണ്ഠൻ, ടി.രാജീവ്, വി.രതീഷ്, വി.എം ദുർഗ്ഗാദാസ്, എം.പി ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം