പട്ടാമ്പി ഡയാലിസിസ് സെന്റർ പരിസരം ശുചീകരിച്ചു

പട്ടാമ്പി ഗവ.താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിൻ്റെ മുന്നോടിയായി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരുടെ നേതൃത്വത്തിൽ പരിസരം ശുചീകരിച്ചു. 

തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന ഡയാലിസിസ് സെന്ററിൽ എത്തുന്ന രോഗികൾക്കും മറ്റും  സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് സെൻ്റർ പരിസരം ശുചീകരിച്ചത്. എസ്.വൈ.എസ് പട്ടാമ്പി സോൺ ജനറൽ സെക്രട്ടറി യു.എ റഷീദ് അസ്ഹരി ഉദ്ഘാടനം ചെയ്തു.

തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ  നവംബറിൽ, സാന്ത്വന വാരം  ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണത്തിന് സെക്രട്ടറി മർസൂഖ് പൊയ്ലൂർ, നിസാമുദ്ദീൻ സഖാഫി, ഫസൽ റഹ്മാൻ, എം.പി.എം മുസ്തഫ, ഷഫീഖ്, ഷാഫി, സൈനുൽ ആബിദ്, സിറാജ് എന്നിവർ നേതൃത്വം നൽകി.

പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ഇൻ ചാർജ് വി.വിനു കൃഷ്ണൻ, നഴ്സിംഗ് ഓഫീസർ കെ.സിദ്ദീഖ് ഹുസൈൻ എന്നിവരും സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം