കേരള ഫെസ്റ്റിവൽ കോ- ഓർഡിനേഷൻ തൃത്താല മേഖലാ കമ്മിറ്റിയുടെ ഒന്നാം വാർഷിക സമ്മേളനം നവംബർ 16ന് ചാലിശ്ശേരിയിൽ.

കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ തൃത്താല മേഖലാ കമ്മിറ്റിയുടെ ഒന്നാം വാർഷിക സമ്മേളനം നവംബർ 16ന് ഞായറാഴ്ച ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രം ഹാളിൽ  നടക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തൃത്താല മേഖലയിലെ വിവിധ ആരാധനാലയങ്ങളിൽ ആചാരാനുഷ്ഠാനങ്ങളോടു കൂടി നടക്കുന്ന ഉത്സവങ്ങൾ, പെരുന്നാളുകൾ, നേർച്ച എന്നീ ആഘോഷങ്ങൾക്ക് ആവശ്യമായ അനുമതികൾ, സുരക്ഷാ ക്രമീകരണങ്ങൾ, പരിരക്ഷകൾ എന്നിവ ഉറപ്പുവരുത്താനും, ഉത്സവപ്പറമ്പുകളിലെ കച്ചവടക്കാരുടെയും ആന തൊഴിലാളികളുടെയും കലാകാരന്മാരുടെയും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കുന്നത്.

സംഘടനക്ക് കീഴിലുള്ള ഏകദേശം 15 പേരടങ്ങുന്ന എലിഫൻ്റ് റസ്ക്യൂ ഫോഴ്സിന് ലക്ഷ്യസ്ഥാനത്തെത്തി അടിയന്തര സേവനം നൽകുന്നതിനായി ഒരു ആംബുലൻസും ഇതിനകം സ്വന്തമാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

സമ്മേളനം ഞായറാഴ്ച രാവിലെ 10ന്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ആന ചികിത്സാ വിദഗ്ദൻ ഡോ.പി.രാജീവ് എലിഫൻ്റ് റസ്ക്യൂ ഫോഴ്സ് ഉദ്ഘാടനം ചെയ്യും. 

കേരള കലാമണ്ഡലം കല്പിത സർവകലാശാല വിസിറ്റിംഗ് പ്രൊഫസറും, കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗവുമായ കലാമണ്ഡലം ചന്ദ്രൻ, ആനപ്പുറം കലാകാരൻ  തലക്കശ്ശേരി കറുത്തേടത്ത് മന മണികണ്ഠൻ  എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസിഡൻ്റ് ടി.വി മുകന്ദൻ മാസ്റ്റർ, വൈസ് പ്രസിഡൻ്റ് തമ്പി കൊള്ളന്നൂർ, റെസ്ക്യൂ ഫോഴ്സ് ചെയർമാൻ ജയൻ കൂറ്റനാട്,  ജോയിൻ്റ് സെക്രട്ടറി രവി കുന്നത്ത്, ട്രഷറർ സി.കെ സുഷി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം