എറണാകുളം എച്ച്.എം.ടിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.

മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. എച്ച്.എം.ടിക്ക് സമീപമുള്ള കാടിനകത്താണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. 

കുവൈത്തിൽ നിന്ന് നാടുകടത്തിയ സൂരജ് ലാമയുടേതാണോ മൃതദേഹം എന്ന് പൊലീസിന് സംശയമുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

കൊൽക്കത്ത സ്വദേശി സൂരജ് ലാമ (59)യ്ക്ക് കുവൈത്തിൽ ബിസിനസായിരുന്നു.  ഓർമ നഷ്ടപ്പെട്ട നിലയിൽ കുവൈത്തിൽ നിന്ന് ഒക്ടോബർ അഞ്ചിന് നാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. ഇദ്ദേഹം ബംഗളൂരുവിലാണ് മുമ്പ് കഴിഞ്ഞിരുന്നതെങ്കിലും കൊച്ചിയിലേക്കാണ് കയറ്റി വിട്ടത്. കൊച്ചിയിലെത്തിയ ശേഷം അലഞ്ഞുനടന്ന ലാമയെ പൊലീസ് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് കാണാതാകുകയായിരുന്നു.

സൂരജ് ലാമ കൊച്ചിയിലെത്തിയത് എമർജൻസി സർട്ടിഫിക്കറ്റിലാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തിൽ വച്ച് പാസ്പോർട് നഷ്ടപ്പെട്ടതോ മറ്റോ ആകാം കാരണമെന്നും പറഞ്ഞ ലാമയുടെ മകൻ സന്ദൻ കേരളത്തിലെത്തി പിതാവിനായി അന്വേഷണം നടത്തിയിരുന്നു. സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക

അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷിനാണ് അന്വേഷണ ചുമതല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം