തദ്ദേശ തിരഞ്ഞെടുപ്പ്: പ്രിൻ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധികളുടെ യോഗം ചേർന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ഗ്രീൻ പ്രോട്ടോകോൾ പാലനം സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്രിൻ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധികളുടെ യോഗം ചേർന്നു. 

ഇലക്ഷൻ പ്രചാരണത്തിന് പൂർണ്ണമായും പേപ്പർ, പി.സി.ബി സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പോളി എത്തിലിൻ തുടങ്ങിയ പുന:ചക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കൾ  നിർമ്മിക്കുന്നവ മാത്രമേ സ്റ്റോക്ക് ചെയ്യുന്നുള്ളുവെന്ന് ഡീലർമാരും ആയതിൽ മാത്രമേ പ്രിന്റ് ചെയ്യുന്നുള്ളുവെന്ന് പ്രിന്റർമാരും ഉറപ്പ് വരുത്തണമെന്ന് ഡെപ്യൂട്ടി കളക്ടർ യോഗത്തെ അറിയിച്ചു.

പോളി എത്തിലീൻ ഷീറ്റുകളിൽ പി.സി.ബി അംഗീകൃത ക്യൂ.ആർ.കോഡ് പി.വി.സി ഫ്രീ റിസൈക്ലബൾ ലോഗോ പ്രിൻ്ററുടെ വിശദാംശംങ്ങൾ എന്നിവ നിർബന്ധമായും ഉണ്ടാകണമെന്നും നിർദ്ദേശം നൽകി.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എസ്.സജീദ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജി.വരുൺ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി.ഡയറക്ടർ വി.കെ ഹമീദ ജലീസ, ഐ.ഇ.സി അസി.കോർഡിനേറ്റർ സി.ദീപ, മലിനീകരണ നിയന്ത്രണ ബോർഡ് എക്സി.എഞ്ചിനീയർ വി.സുചിത്ര, പ്രിൻ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം