നാഗലശ്ശേരി പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുമെന്ന് NDA നേതാക്കൾ

നാഗലശ്ശേരി പഞ്ചായത്തിൽ സി.പി.എമ്മിൻ്റെ കുത്തക തകർത്ത് ഇത്തവണ NDA ഭരണം പിടിച്ചെടുക്കുമെന്ന് BJP മണ്ഡലം നേതാക്കൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. 

വാർഡ് കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ട് ചിട്ടയായ പ്രവർത്തനമാണ് തൃത്താല മണ്ഡലത്തിൽ നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു.

എന്നാൽ NDAയുടെ വിജയം തടയാൻ നാഗലശ്ശേരിയിലെ ചില ഉദ്യോഗസ്ഥർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. മരണപ്പെട്ടവരുടേയും, വർഷങ്ങൾക്കു മുമ്പ് വിവാഹം കഴിച്ച് വിട്ടവരുടേയും പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നില്ലെന്നും പുതിയ വോട്ടർമാരുടെ പേര് ചേർക്കുന്നത് തടയാൻ ശ്രമം നടന്നെന്നും ഇത്തരം അട്ടിമറി നീക്കങ്ങൾ ശക്തമായി തന്നെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു.

നാഗലശ്ശേരി പഞ്ചായത്തിലെ 19 വാർഡിലും NDA മത്സരിക്കുമെന്ന് അറിയിച്ച നേതാക്കൾ ഒന്നാം ഘട്ട പട്ടികയിലെ 14 സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്തുവിട്ടു.

കൂറ്റനാട് (1) - സജീവ്, 

നന്ദിയംകോട് (2) -എൻ.പി മണി (മണിക്കുട്ടൻ),

വടക്കേ വാവനൂർ (3) - സേതുമാധവൻ,

ചാലിപ്പുറം (4) -രജനി,

ചെറുചാൽപ്രം (6) -ജയശ്രീ, 

പിലാക്കാട്ടിരി (8)- പ്രിയങ്ക,

തെക്കേ തൊഴുക്കാട് (9) - ഐശ്വര്യ,

പെരിങ്ങോട് (10) - എൻ.പി രാജൻ,

മൂളിപ്പറമ്പ് (12) - ഷീന ഉണ്ണികൃഷ്ണൻ,

പെരിങ്ങോട് തെക്കുമുറി (13) - പ്രിയ,

കോതച്ചിറ തെക്കേമുറി (14) - അരുൺ,

കോതച്ചിറ വടക്കുമുറി (16) - രാമചന്ദ്രൻ,

ആമക്കാവ് (18) - ഭവാനി,

തൊഴുക്കാട് (19) - രഞ്ജിഷ.

BJP തൃത്താല മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ.വി മനോജ്, ജനറൽ സെക്രട്ടറിമാരായ എൻ.പി രാജൻ, കെ.കൃഷ്ണദാസ്, നാഗലശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ടി.പി സനൽ, മണ്ഡലം ട്രഷറർ എ.പി വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം