പട്ടാമ്പി ഉപജില്ലാ സ്‌കൂൾ കലോത്സവം നവം.8 ശനി മുതൽ 14 വരെ കൊപ്പം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
നവം.10ന് വൈകിട്ട് നാലിന് മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത മണികണ്ഠൻ അധ്യക്ഷയാകും. ചലച്ചിത്ര ബാലതാരം വസിഷ്ഠ് ഉമേഷ് മുഖ്യാതിഥിയാകും.
സമാപന സമ്മേളനം 13ന് വൈകിട്ട് ആറിന് വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. 14ന് പ്രീപ്രൈമറി കലോത്സവം നടക്കും.
ശനിയാഴ്ച സ്റ്റേജിതര മത്സരങ്ങൾ മണ്ണേങ്ങോട് എ.യു.പി സ്കൂളിൽ നടക്കും. വിളംബര ഘോഷയാത്ര ശനി വൈകിട്ട് നാലിന് കൊപ്പം ടൗണിൽ നിന്നും സ്കൂളിലേക്ക് നടക്കും. 11 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 92 സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുക്കും. പൂർവ വിദ്യാർത്ഥി കലോത്സവവും ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags
കലോത്സവം
