പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പലും ഗവ.സംസ്കൃത കോളെജ് അറബി വിഭാഗം മുൻ അധ്യക്ഷനുമായ ഡോ.പി. അബ്ദു രചിച്ച അസ്സാഖാത്തു സ്സിറാഇയ്യ ഫിൽ മൻദൂരിൽ ഇസ്ലാമി (കാർഷിക സംസ്കാരം ഇസ്ലാമിക കാഴ്ചപ്പാടിൽ) എന്ന അറബി പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.
യു.എ.ഇയിൽ നടക്കുന്ന നാൽപ്പത്തിനാലാമത് ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയറിലെ റൈറ്റേഴ്സ് ഫോറം വേദിയിൽ നടന്ന പുസ്തക പ്രകാശനം ഷാർജയിലെ ശൈഖ് ഹാജി അബ്ദുറഹ്‌മാൻ നിർവ്വഹിച്ചു. ഹസൈനാർ അൻസാരി അബൂദാബി ആദ്യ കോപ്പി ഏറ്റുവാങ്ങി.
കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.കെ.എൻ കുറുപ്പ്, ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ, കെ.എൽ.പി ഹാരിസ്, പി.പി മമ്മദ് കോയ പരപ്പിൽ, ഹാസിൽ മുട്ടിൽ, ഡോ.ജാബിർ അമാനി, ഡോ.അൻവർ സാദത്ത് യുവത ബുക്ക് ഹൗസ് മാനേജർ ഹാറൂൻ കക്കാട്, ബഷീർ തിക്കോടി തുടങ്ങിയവർ പങ്കെടുത്തു.
ഡോ.പി.അബ്ദുവിൻ്റെ മൂന്നാമത്തെ പുസ്തകമാണിത്. കോട്ടക്കൽ അറേബ്യൻ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
