തൃശൂർ മുതുവറയിൽ ഡിവൈഡർ തല്ലിത്തകർത്ത് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനിൽ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യു.ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത്.
തൃശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യൂടേൺ എടുത്തു വരേണ്ട അവസ്ഥയായിരുന്നു. ഇതിനെതിരെ നേരത്തെ ജില്ലാ കലക്ടർ ഉൾപ്പെടെ അനിൽ അക്കര പരാതി നൽകിയിരുന്നുവെങ്കിലും യൂട്ടേൺ അടച്ചു കെട്ടുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് അനിൽ അക്കരയുടെ നടപടി. ഇന്ന് വാഹനത്തിൽ അതുവഴി എത്തിയ അനിൽ അക്കര അവിടെ ജോലി ചെയ്തിരുന്ന പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക വാങ്ങി സിമൻ്റിൽ നിർമ്മിച്ച ഡിവൈഡർ തല്ലി തകർക്കുകയായിരുന്നു.
Tags
പ്രാദേശികം
