ഡോ.വി.ആനന്ദ് മോഹനും തൈക്കാട്ടു ദിവാകരൻ മൂസ്സിനും പൂമുള്ളി ആറാം തമ്പുരാൻ സ്മാരക വൈദ്യശ്രേഷ്ഠ പുരസ്കാരം ഇന്ന് സമ്മാനിക്കും.

പെരിങ്ങോട് പൂമുള്ളി ആറാം തമ്പുരാൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് വൈദ്യശ്രേഷ്ഠ പുരസ്കാരങ്ങൾ. അലോപ്പതി രംഗത്തെ സേവന മികവിന് ഡോ.വി.ആനന്ദ് മോഹനും, ആയുർവേദ രംഗത്തെ സമർപ്പണത്തിന് അഷ്ടവൈദ്യൻ തൈക്കാട്ട് ദിവാകരൻ മൂസ്സിനുമാണ് ഈ വർഷത്തെ വൈദ്യശ്രേഷ്ഠ പുരസ്കാരം.  

ഇന്ന് (ശനിയാഴ്ച) 4 മണിക്ക് പൂമുള്ളി മനയിൽ നടക്കുന്ന 28-ാം അനുസ്മരണ ചടങ്ങിൽ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. അഷ്ടവൈദ്യൻ പി.ടി.എൻ വാസുദേവൻ മൂസ്സ് ഉദ്ഘാടനം നിർവഹിക്കും. നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ അനുസ്മരണ പ്രഭാഷണം നടത്തും. പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാടും പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാടും പുരസ്കാര സമർപ്പണം നടത്തും. 

കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, ഡോ.അപർണ, ഡോ.ആരതി, തദ്ദേശ ജന പ്രതിനിധികളായ പി.വിനീത, പി.ഷീബ, സലിം എന്നിവർ സംസാരിക്കും. തുടർന്ന് വൈകുന്നേരം 6ന് സംഗീത സമന്വയം അരങ്ങേറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം