വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ നൽകിയത്. ബ്ലോക്ക് പ്രസിഡന്റ് വി.പി റജീന ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി ചെയർമാൻ എ.കൃഷ്ണകുമാർ അധ്യക്ഷനായി. സി.ഡി.പി.ഒ എം.ഉഷ പദ്ധതി വിശദീകരിച്ചു.
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ 63 പഠിതാക്കളെ അനുമോദിച്ചു. ബ്ലോക്ക് അംഗങ്ങളായ കെ.അനീഷ്, ധന്യ സുരേന്ദ്രൻ, എം.ടി ഗീത, വി.കെ റവാഫ്, സെക്രട്ടറി കെ കെ ചന്ദ്രദാസ്, എം ഭാസ്കരൻ, എം.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags
പ്രാദേശികം
