പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം : പരുതൂർ, ഓങ്ങല്ലൂർ പഞ്ചായത്തുകൾക്ക് നേട്ടം.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ പരുതൂർ പഞ്ചായത്ത് ഒന്നാം സ്ഥാനവും ഓങ്ങല്ലൂർ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.

ക്ലബ്ബുകളിൽ ലെജൻഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുലാശ്ശേരിക്കര ഒന്നാം സ്ഥാനവും പരുതൂർ റോസ ക്ലബ്ബ് രണ്ടാം സ്ഥാനവും നേടി. 

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.എ റഷീദ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഗീത മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.പി.എം സക്കറിയ, രതി ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.പി ഉണ്ണികൃഷ്ണൻ, പി.ടി മുഹമ്മദ് കുട്ടി, പി.ടി.എം ഫിറോസ്, ഷെഫീന ഷുക്കൂർ, ബിന്ദു പെരുമുടിയൂർ,  പി.പ്രസന്ന, പരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിദ ദാസ്,  ബി.ഡി.ഒ കെ.പി സുപ്രഭ, ചിത്ര എന്നിവർ സംസാരിച്ചു.

കലാ തിലകം: എ.പി സുമിത മുതുതല. 

കലാ പ്രതിഭ: എം.പി അഭിലാഷ് ഓങ്ങല്ലൂർ.  

കായിക പ്രതിഭ വനിത: എസ്.ദേവിക മുതുതല.

കായിക പ്രതിഭ സീനിയർ ഗേൾസ്: പി.വി ആരതി ഓങ്ങല്ലൂർ, 

കായിക പ്രതിഭ പുരുഷൻ: 

എ.മുഹമ്മദ് ഇബ്രാഹിം മുതുതല.

കായിക പ്രതിഭ സീനിയർ ബോയ്സ്: 

യു.മുഹമ്മദ് ഷാമിൽ മുതുതല എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം