സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടൻ. ഷംല ഹംസ മികച്ച നടി.

ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്ക‌ാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച സിനിമ. മഞ്ഞുമ്മൽ ബോയ്‌സ് സംവിധാനം ചെയ്ത ചിദംബരം ആണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്‌ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച രണ്ടാമത്തെ ചിത്രം. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി (നടന്ന സംഭവം). 

സ്വഭാവ നടൻമാർ: 

സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്‌സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം). അജയൻ്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസും കിഷ്കിന്ധാ കാണ്ഡത്തിലെ അഭിനയത്തിന് ആസിഫ് അലിയും പ്രത്യേക ജൂറി പരാമർശം നേടി.

തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സാംസ്ക‌ാരിക മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി പരിഗണിച്ചത്.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം