തൃത്താല ബ്ലോക്ക് പഞ്ചായത്ത് പകൽ വീടുകളിൽ ഫിറ്റ്നസ് സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഉദ്ഘാടനം നാഗലശ്ശേരി പകൽ വീട്ടിൽ നടന്നു. പ്രസിഡൻ്റ് വി.പി റജീന ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർ പേഴ്സൻ പി.വി പ്രിയ അധ്യക്ഷയായി.
ബ്ലോക്ക് പരിധിയിലെ എല്ലാ പകൽ വീടുകളിലും വയോജനങ്ങൾക്ക് ഫിറ്റ്നസ് സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് 5 ലക്ഷം രൂപയാണ് 2025-26 വാർഷിക പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്.
തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി, ആനക്കര മണ്ണിയം പെരുമ്പലം, പട്ടിത്തറ നെച്ചിക്കോട്, നാഗലശ്ശേരി തൊഴുക്കാട് എന്നീ പകൽ വീടുകളിലാണ് ഫിറ്റ്നസ് സൗകര്യക്കിയത്.
വാർഡ് മെമ്പൽ കെ.പ്രിയ, സി.ഡി.പി.ഒ സി.ബിന്ദു, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഒ.രാധിക, പരമേശ്വരൻ മാഷ്, വി.പി ഹാഷിം, കെ.സാവിത്രി എന്നിവർ സംസാരിച്ചു.
Tags
Health
