ജനാധിപത്യവും വിവരാവകാശവും എന്ന വിഷയത്തിൽ ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശില്പശാല നടത്തി.
ഫ്രണ്ട്സ് ഓഫ് എളവാതുക്കൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് പി.വി മൂസ അദ്ധ്യക്ഷത വഹിച്ചു. ദേശീയ വിവരാവകാശ കൂട്ടായ്മ കോ - ഓർഡിനേറ്റർ കെ.വി. കൃഷ്ണകുമാർ വിഷയാവതരണം നടത്തി.
സി.പി രഘു മോഡറേറ്ററായി. എം.പി ഉണ്ണികൃഷ്ണൻ, വിവരാവകാശ കൂട്ടായ്മ മലപ്പുറം ജില്ലാ പ്രതിനിധി ജയപ്രകാശ്, പോലീസ് വിക്ടിം ഫോറം സംസ്ഥാന കോ-ഓർഡിനേറ്റർ സതീഷ്കുമാർ, കഞ്ചിക്കോട് വ്യവസായ മേഖല കോർഡിനേറ്റർ റിജു FCRI, ഇ.പി ഉണ്ണികൃഷ്ണൻ , വേണു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷിനിൽ ജേക്കബ്ബ് സ്വാഗതവും, വിശ്വനാഥൻ നന്ദിയും രേഖപ്പെടുത്തി.
ദേശീയ വിവരാവകാശ കൂട്ടായ്മ തൃത്താല ബ്ലോക്ക് കമ്മിറ്റി രൂപികരിച്ചു. ഷിനിൽ ജേക്കബ്ബിനെ ബ്ലോക്ക് കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തു.
Tags
പ്രാദേശികം
