സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് തുടങ്ങി. വിവിധ ജില്ലകളിൽ നിന്നായി 8,500 ഓളം വിദ്യാർഥികൾ പങ്കെടുക്കും.
ഇന്ന് (വെള്ളി) രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിച്ചു. തുടർന്ന് മത്സര വേദികൾ ഉണർന്നു. പാലക്കാട് മോയൻ സ്കൂളിൽ ഇന്ന് വൈകിട്ട് 4.30ന് മന്ത്രി വി.ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും.
പരിഷ്കരിച്ച മാന്വൽ പ്രകാരമാണ് ഇത്തവണ ശാസ്ത്രോത്സവം. പ്രവൃത്തി പരിചയ മേളയിൽ പരമ്പരാഗത മത്സരങ്ങൾ ഒഴിവാക്കി പുതിയവ ഉൾപ്പെടുത്തി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഈവർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള ശാസ്ത്ര സെമിനാർ ഇന്ന് നടക്കും. ക്വിസ്, മലയാളം ടൈപ്പിങ് എന്നിവയാണ് ആദ്യദിനത്തിലെ മറ്റ് മത്സര ഇനങ്ങൾ.
Tags
കേരളം
