തൃത്താല സബ് രജിസ്ട്രാർ ഓഫീസിൽ മലയാള ഭാഷ വാരാഘോഷത്തിന് തുടക്കം.



പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സബ് രജിസ്ട്രാർ വി.കെ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഹെഡ്ക്ലർക്ക് സി.കെ രാജിക, AKDW& SA സംസ്ഥാന സമിതി അംഗം പുന്നത്തൂർ നാരായണൻ, ഓഫീസ് ജനകീയ സമിതി അംഗം ടി.പി മണികണ്ഠൻ, സ്റ്റാഫ് പ്രതിനിധി ടി.ജി വിനോദ് എന്നിവർ സംസാരിച്ചു. 

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഓഫീസ് പരിധിയിലെ ആധാരം എഴുത്തുകാരുടെ കുട്ടികളായ കെ.പ്രണവ്, എം.നിയത എന്നിവരെ അനുമോദിച്ചു.

ഡിജിറ്റൽ സർവേ വിജ്ഞാപനം വന്ന വില്ലേജുകളിലെ ആധാരങ്ങൾ തയ്യാറാക്കുന്നത് സംബന്ധിച്ച് ജില്ലാ പ്രോഗ്രാം ഓഫീസർ വി.കെ ആനന്ദ് ക്ലാസ് എടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം