വയോജനങ്ങളെ ചേർത്തു പിടിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത്.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണം പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.

2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി  എട്ട് ലക്ഷം രൂപ ചെലവിൽ ആണ് കിടപ്പ് രോഗികളായ വയോജനങ്ങൾക്ക്  ഓക്സിജൻ കോൺസൺട്രേറ്റർ, വീൽചെയർ, ബാക്ക് റെസ്റ്റ്, വാക്കർ, ഡയപ്പർ, മെഡിക്കൽ കോട്ട് തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്‌തത്.

വയോജനങ്ങൾക്കായി മൊബൈൽ മെഡിക്കൽ ക്ലിനിക്കും പകൽ വീടുകളിൽ ഫിറ്റ്നസ് കേന്ദ്രങ്ങൾ ഒരുക്കിയും പകൽ വീടുകൾ സജീവമാക്കിയും വയോജന കലാമേള സംഘടിപ്പിച്ചും വയോജനങ്ങളെ ചേർത്ത് നിർത്തുന്ന കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ ഇടപെടലുകൾ  ശ്രദ്ധേയമാണ്.

സെക്കണ്ടറി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന നഴ്സുമാർ, ബ്ലോക്ക് സാക്ഷരതാ മിഷൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രേരക്മാർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് അംഗങ്ങളായ പി.വി പ്രിയ, ടി.എസ് ഷെറീന ടീച്ചർ, കെ.അനീഷ്, കുബ്റ ഷാജഹാൻ, ധന്യ സുരേന്ദ്രൻ, കെ.റവാഫ്, ബാവ മാളിയേക്കൽ, എം.ശ്രീലത, എം.ടി ഗീത, കെ.കെ ചന്ദ്രദാസ്, ഡോ.ശ്രീകുമാർ പി.ശിവരഞ്ജിനി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം