ഭാര്യയെ വെട്ടിക്കൊന്ന യുവാവ് മൃതദേഹത്തോടൊപ്പം സെൽഫിയെടുത്ത് സ്റ്റാറ്റസിട്ടു

തിരുനെൽവേലി സ്വദേശിയായ യുവാവാണ് കോയമ്പത്തൂരിൽ ചെന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹത്തോടൊപ്പമുള്ള സെൽഫി വാട്ട്‌സ് ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ ഒരു വനിതാ ഹോസ്റ്റലിലാണ് നാടിനെ നടുക്കിയ അരുംകൊല. 

മൃതദേഹത്തോടൊപ്പമുള്ള സെൽഫി വാട്ട്‌സ് ആപ്പ് സ്റ്റാറ്റസായി കണ്ട സുഹൃത്തുക്കൾ ഞെട്ടി. സംഭവമറിഞ്ഞ ഉടൻ തന്നെ  പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. തിരുനെൽവേലി ജില്ലയിലെ തരുവായ് സ്വദേശിയായ എസ്.ബാലമുരുഗൻ (32) ആണ് ഭാര്യ ബി.ശ്രീപ്രിയ (30) യെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.

ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ശ്രീപ്രിയ ബാലമുരുകനിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.

കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ശ്രീപ്രിയ ഗാന്ധിപുരം നൂറടി റോഡിനടുത്ത് രാജു നായിഡു ലേഔട്ടിലുള്ള വനിതാ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

ബാലമുരുകന്റെ ഒരു ബന്ധുവുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നുവെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 

ഞായറാഴ്ച രാവിലെ ശ്രീപ്രിയ താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയ ബാലമുരുകൻ ഭാര്യയോട് തിരുനെൽവേലിയിലേക്ക് തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ 

ശ്രീപ്രിയ വിസമ്മതിച്ചതോടെ ഹോസ്റ്റലിന്റെ പോർട്ടിക്കോയിൽ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ബാലമുരുകൻ തന്റെ കൈവശമുണ്ടായിരുന്ന  വടിവാൾ പുറത്തെടുത്ത് ശ്രീപ്രിയയെ പലതവണ വെട്ടി. തൽക്ഷണം തന്നെ മരണപ്പെട്ടു.

കൊലപാതകത്തിന് ശേഷം ബാലമുരുകൻ സ്ഥലത്തുനിന്ന് ഓടിപ്പോകാൻ ശ്രമിച്ചില്ല. മരിച്ച ഭാര്യയുടെ സമീപത്തുള്ള ഒരു കസേരയിൽ ഇരുന്നു. മൃതദേഹത്തോടൊപ്പം ഒരു സെൽഫി എടുത്ത് അത് തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തെക്കുറിച്ച് അറിയിച്ചതിനെത്തുടർന്ന് രത്നപുരി പോലീസ് സ്ഥലത്തെത്തി ബാലമുരുകനെ കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം