ആനക്കര മലമക്കാവ് താലപ്പൊലിക്കുന്നിലെ വീട്ടിൽ മോഷണ ശ്രമം. മലമക്കാവ് കുണ്ടിൽ കുളങ്ങര വീട്ടിൽ മണികണ്ഠന്റെ വീട്ടിലാണ് അർധ രാത്രി മോഷണ ശ്രമം നടന്നത്.
മണികണ്ഠനും ഭാര്യയും മക്കളും ഉറങ്ങുന്ന ബെഡ് റൂമിന്റെ ജനൽ പഴുതിലൂടെ മോഷ്ടാവ് കൈയിട്ടതോടെ കുട്ടിയുടെ ദേഹത്ത് തട്ടി. ഞെട്ടിയുണർന്ന് കുട്ടി കരഞ്ഞപ്പോൾ വീട്ടുകാർ ഉണർന്നു.
തുടർന്ന് സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. മണികണ്oൻ്റെ പരാതി പ്രകാരം തൃത്താല പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ പതിഞ്ഞ യുവാവിനെ പിടികൂടാൻ പോലീസ് തെരച്ചിൽ തുടങ്ങി.
Tags
Crime ക്രൈം