റംല വീരാൻകുട്ടി ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡണ്ടാകും.

ചാലിശ്ശേരി പഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരുടെ യോഗം മണ്ഡലം പ്രസിഡന്റ്‌  പി.വി ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്നാണ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി റംല വീരാൻകുട്ടിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.

പാർട്ടി നീരിക്ഷകനായി കെ.പി.സി.സി നിർവാഹക  സമതി അംഗം സി.വി.ബാലചന്ദ്രൻ പങ്കെടുത്തു. 

ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബുനാസർ, തൃത്താല നിയോജക മണ്ഡലം  യു.ഡി.എഫ്. ചെയർമാൻ ടി.കെ.സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം