തൃശൂരിൽ ഗർഭിണി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃ മാതാവിനെ അറസ്റ്റ് ചെയ്‌തു.

തൃശൂർ വരന്തരപ്പിള്ളിയിൽ അഞ്ച് മാസം ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ തീകൊളുത്തി മരിച്ച കേസിലാണ് ഭർതൃ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഷാരോണിൻ്റെ ഭാര്യ അർച്ചന (20) യെ വീടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. നവം.26നാണ് സംഭവം.

വരന്തരപ്പിള്ളി നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49) യെയാണ് അന്വേഷക സംഘം ഇന്ന് അറസ്റ്റ് ചെയ്‌തത്‌. കോടതി പ്രതിയെ റിമാൻ്റ് ചെയ്തു. 

അർച്ചനയുടെ അച്ഛൻ ഹരിദാസന്റെ പരാതിയിൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഭർത്താവ് ഷാരോൺ റിമാൻ്റിലാണ്. വരന്തരപ്പിള്ളി, പുതുക്കാട് സ്റ്റേഷനുകളിലായി മൂന്ന് ക്രിമിനൽ കേസുകളിൽ ഷാരോൺ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസിൻ്റെയും ജിഷയുടെയും മകളാണ് അർച്ചന.

ആറ് മാസം മുമ്പായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും പ്രണയ വിവാഹം. അന്നുമുതൽ വീട്ടുകാരുമായി ബന്ധപ്പെടാൻ അർച്ചനയെ അനുവദിച്ചിരുന്നില്ലെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു. ഷാരോൺ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോൺ വിളിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം