വിദ്യാഭ്യാസമെന്നത് ജീവിതത്തിന്റെ മുഴുവൻ കാലത്തും തുടരുന്ന ഒരു പ്രവർത്തനമായി മാറിയെന്നും അതുകൊണ്ടുതന്നെയാണ് ഡിസ്റ്റൻസ് എഡ്യൂക്കേഷന് സ്വീകാര്യത വർദ്ധിച്ചതെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.
പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിൽ നടന്ന ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സംസ്ഥാന തല കലോത്സവ വിജയികൾക്കുള്ള അനുമോദന സദസ്സും ക്രിസ്മസ് ന്യൂഇയർ ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടാമ്പി എൽ.എസ്.സി കോ-ഓഡിനേറ്റർ ഡോ. കെ.പി രാജേഷ് അധ്യക്ഷനായി. റിജീനൽ ഡയറക്റ്റർ ഡോ.ജോജോ മോൻ, പഠിതാക്കളായ ഹരിദാസ്, ബക്കർ, സുൽഫിക്കർ അലി, പി.കെ ആമിന, ആതിര, പ്രബിൻ എന്നിവർ സംസാരിച്ചു.
Tags
Education
