പട്ടാമ്പി നഗരസഭയിൽ ടി.പി ഷാജി ചെയർമാനാകും.

ഒരിടവേളക്ക് ശേഷം യു.ഡി.എഫ് ഭരണത്തിലെത്തിയ പട്ടാമ്പി നഗരസഭയിൽ കോൺഗ്രസിലെ ടി.പി ഷാജി  ചെയർമാനാകും. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡറായി ടി.പി ഷാജിയെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം സി.പി മുഹമ്മദ്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്നത്. 

നഗരസഭയിലെ ചെറുളിപ്പറമ്പ് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷാജി നഗരസഭാ വൈസ് ചെയർമാനായും, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഭരണ പരിചയവും പൊതു പ്രവർത്തന പാരമ്പര്യവുമുള്ള ഷാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് മാതൃകാപരമായ ഒരു ഭരണം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം സി.പി മുഹമ്മദ് പറഞ്ഞു.

കോൺഗ്രസ് പാർട്ടി തന്നിലേല്പിപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കുമെന്നും, പട്ടാമ്പിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് താഴെ തട്ടിലുള്ള സാധാരണ മനുഷ്യരെ ചേർത്തു പിടിച്ച് മുന്നോട്ട് പോകുമെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുടേയും പിന്തുണയുണ്ടാകണമെന്നും ഷാജി പറഞ്ഞു.

മുനിസിപ്പൽ കോൺഗ്രസ്  പ്രസിഡണ്ട് ഉമ്മർ കിഴായൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ:കെ. രാമദാസ്, നഗരസഭാ കൗൺസിലർമാരായ ജിതേഷ് മോഴിക്കുന്നം, സി.പി സജാദ്, സി. കൃഷ്ണദാസ്, വി.പി വിജയൻ, സുലൈഖ നിസാർ, സഫ നിസാർ, എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം