വിളയൂരിനെ നയിക്കാൻ ഇനി നീലടി സുധാകരൻ

നാലര പതിറ്റാണ്ടു കാലം ചെങ്കോട്ടയായി നിലകൊണ്ട വിളയൂരിൽ ഇനി മൂവർണ്ണ കൊടി പാറും. ആറാം തവണയും അങ്കം ജയിച്ച കോൺഗ്രസ് അംഗം നീലടി സുധാകരൻ ഇനി വിളയൂരിനെ നയിക്കും.  യു.ഡി.എഫ് ജയിച്ചാൽ നീലടി തന്നെ പ്രസിഡണ്ട് എന്ന് നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു

ഇത്തവണ 17 ൽ 14 വാർഡുകൾ നേടിയാണ് യു.ഡി.എഫ് ചരിത്ര വിജയം നേടിയത്. 2000 മുതൽ തുടർച്ചയായി മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്ന നീലടിക്ക് തിരഞ്ഞെടുപ്പിൽ എതിരാളികളില്ലെന്നാണ് പൊതുവെയുള്ള സംസാരം. അതുകൊണ്ടാണ് 25 വർഷമായി ഇദ്ദേഹം ജനപ്രതിനിധിയായത്. 

'ജനപ്രിയ നായകൻ' എന്ന ഇമേജ് നിലനിർത്തിയാണ് ഇത്തവണയും സുധാകരൻ അങ്കത്തിനു ഇറങ്ങിയത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാലം ജനപ്രതിനിധിയായി പ്രവർത്തിച്ച പെരുമയയോടെയാണ് ഇത്തവണ പ്രസിഡണ്ടിൻ്റെ കസേരയിലെത്തുന്നത്. 

2013ൽ രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതിയിൽ പൂക്കാടാംകുന്ന് കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതാണ് നീലടിയെ ശ്രദ്ധേയനാക്കിയത്. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാൻ ഇഷ്ടപ്പെടാത്ത ജനപ്രതിനിധിയാണ് നീലടി. 

കേരള ‌സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഡപ്പോസിറ്റ് ഗാരൻ്റി ഫണ്ട് ബോർഡ് മുൻ ഡയറക്‌ടർ ആണ്. 16 വർഷമായി ഡി.സി.സി അംഗമാണ്. ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കരിങ്ങനാട് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി, കരിങ്ങനാട് സി.പി. സക്കീർ ഹുസൈൻ സ്മ‌ാരക ഗ്രന്ഥശാല ട്രഷറർ എന്നീ നിലകളിലും നീലടി പ്രവർത്തിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം