പട്ടാമ്പി നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിലെ അസ്‌ന ഹനീഫയെ മൽസരിപ്പിക്കുവാൻ മുസ്‌ലിംലീഗ് പാർലമെൻ്ററി പാർട്ടി യോഗം തീരുമാനിച്ചു.
പട്ടാമ്പി നഗരസഭയിൽ പുതിയതായി രൂപീകരിച്ച ഇരുപത്തിഒമ്പതാം വാർഡ് വള്ളൂർ സെൻ്ററിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അസ്‌ന ഹനീഫ എം.ബി.എ ബിരുദദാരിയാണ്.
വള്ളൂർ നോർത്ത് ശാഖാ വനിതാ ലീഗ് ജനറൽ സെക്രട്ടറിയായ അസ്‌ന, മുസ്‌ലിംലീഗ് നേതാവും ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മേഖലാ പ്രസിഡണ്ടുമായ കല്ലിങ്ങൽ ഹനീഫയുടെ ഭാര്യയാണ്.
മുസ്‌ലിംലീഗ് പാർലമെൻ്ററി പാർട്ടി ലീഡറായി ടി.പി ഉസ്മാനെയും വിപ്പായി ഷാഹുൽ ഹമീദ് പാലത്തിങ്ങലിനെയും സെക്രട്ടറിയായി ഷഫീഖ് പുഴക്കലിനെയും തെരഞ്ഞെടുത്തു.
Tags
Election
