പിഞ്ചുമകനെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ.

കോഴിക്കോട് കാക്കൂർ സ്വദേശി അനു ആണ് അറസ്റ്റിലായത്. കെ.എസ്.എഫ്.ഇ ജീവനക്കാരിയായ അനു, മാനസിക പ്രശ്ന‌ത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബി.എൻ.എസ് ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ  വകുപ്പുകൾ പ്രകാരം പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തു.

ശനിയാഴ്ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യു.കെ.ജി വിദ്യാർഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷൻ (6).  നന്ദ ഹർഷനെ കൊലപ്പെടുത്തിയ വിവരം അമ്മ അനു പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് കൊലപാതക വിവരം അനു അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് അനുവിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം