പട്ടാമ്പി എം.ഇ.എസ് ഇന്റർനാഷണൽ സ്‌കൂൾ വാർഷികം ആഘോഷിച്ചു

പട്ടാമ്പി എം.ഇ.എസ് ഇന്റർ നാഷണൽ സ്‌കൂളിൽ വാർഷികദിനം (നൊവാര) ആഘോഷിച്ചു. പ്രശസ്‌ത സിനിമാതാരം അപർണ ബാലമുരളി ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ ചെയർമാൻ ഡോ.കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻ്റ്, ബെസ്റ്റ് സ്പോർട്‌സ്‌മാൻ, പ്രോമിസിങ് സ്റ്റുഡൻ്റ് ഓഫ് ദ ഇയർ എന്നീ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്‌തു.

എം.ഇ.എസ് സ്‌കൂൾ എജുക്കേഷൻ ബോർഡ് ചെയർമാൻ ഡോ.കെ.പി അബൂബക്കർ, കേരള എം.ഇ.എസ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാഫി, ജില്ലാ പ്രസിഡണ്ട് സി.യു മുജീബ്, എജുക്കേഷൻ ബോർഡ് സെക്രട്ടറി കെ.എം.ഡി മുഹമ്മദ്, സ്‌കൂൾ സെക്രട്ടറി ഡോ. എ.അബ്ദുൾ ഗഫൂർ, പ്രിൻസിപ്പൽ പി.ശ്രീലേഖ, എം.ഇ.എസ് ജില്ലാ ട്രഷറർ കെ.പി അക്ബർ, സ്‌കൂൾ ട്രഷറർ പി.എം.എ റഷീദ്, സ്‌കൂൾ വൈസ് ചെയർമാൻ പി.കുഞ്ഞലി, ജോയിൻ്റ് സെക്രട്ടറി കെ.അബ്‌ദുൾ സലീം, താലൂക്ക് പ്രസിഡണ്ട് ടി.അബ്‌ദുള്ളകുട്ടി, വൈസ് പ്രസിഡണ്ട് ടി.പി ഷിഹാബുദ്ദീൻ, യൂത്ത് അഫയേഴ്സ‌് കൺവീനർ കെ.ഹംസ, യൂത്ത് വിംഗ് സെക്രട്ടറി അഡ്വ.മുഹമ്മദ് ഷഫീഖ്, അഡ്‌മിനിസ്ട്രേറ്റർ എൻ.അഹമ്മദ് കുഞ്ഞി, വൈസ് പ്രിൻസിപ്പാൾമാരായ നജ്‌വ ജിഫ്രി, പി.മിനി, പി.ടി.എം.എ ഭാരവാഹികളായ ഡോ. കൃഷ്‌ണകുമാർ, നീമ നൂർമുഹമ്മദ്, ഷമീർ ബാബു. പട്ടാമ്പി യൂത്ത് ‌വിംഗ് പ്രസിഡണ്ട് മുഹമ്മദ് അനീഷ് തുടങ്ങിയവർ സംബന്ധിച്ചു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ വാർഷിക ദിനാഘോഷത്തിന് മാറ്റുകൂട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം