സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് മുനീർ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് റസീന, സി.ആർ.സി കോഡിനേറ്റർ അമൃത, മാനേജ്മെന്റ് പ്രതിനിധി സിദ്ദീഖ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.
പ്രധാനധ്യാപിക ഡെയ്സി ടീച്ചർ ക്രിസ്തുമസ് സന്ദേശം നൽകി. എല്ലാ വിദ്യാർത്ഥികൾക്കും വർണാഭമായ ബലൂണും തൊപ്പിയും വിതരണം ചെയ്തു. ശേഷം വിവിധ പരിപാടികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി.
ഔപചാരിക പരിപാടികൾക്ക് ശേഷം രക്ഷിതാക്കളുടെ ക്രിസ്തുമസ് ഗാനാലാപനവും, കേക്ക് വിതരണവും നടത്തി. ക്രിസ്തുമസ് സന്ദേശവുമായി കരോൾ സംഘം റോഡിലൂടെ ഘോഷയാത്ര നടത്തി. സ്കൂളിൽ ക്രിസ്തുമസ് ട്രീയും പുൽക്കൂടും ഒരുക്കിയതും വേറിട്ട അനുഭവമായി.
Tags
തിരുനാൾ
