യുവകര്‍ഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ഷോക്കേറ്റ് മരണപ്പെട്ടു.

പാടത്ത് പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പഴഞ്ഞി സ്വദേശിയും പ്രമുഖ ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ (36) യാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. നെൽകർഷകനായ ഷൈജു അരുവായ് പാടത്ത് കൃഷി ഇറക്കിയിരുന്നു. ഈ സ്ഥലത്ത് പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ഷൈജുവിനെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൃഷിയോടൊപ്പം ഫോട്ടോഗ്രാഫി രംഗത്തും ശ്രദ്ധേയനായ ഷൈജുവിന്റെ അകാല വിയോഗം സുഹൃത്തുക്കളെയും നാട്ടുകാരെയും ഏറെ ദുഃഖത്തിലാഴ്ത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം