തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു.

ആന്ധ്രാപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് യാത്രക്കാർ മരിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ചിന്തുരു- മരേടുമില്ലി ഘട്ട് റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം. 

ഭദ്രാചലം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് അന്നവാരത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന വാഹനമാണ് കൊടും വളവിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.

മുപ്പത്തഞ്ച് യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 

അപകടത്തിൽപ്പെട്ടവരെല്ലാം ചിറ്റൂർ ജില്ലയിൽ നിന്നുള്ളവരാണ്. രാജുഗരിമെട്ട വളവിന് സമീപമാണ് അപകടമുണ്ടായത്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം