പാലക്കാട് ദേശീയ പാതയിൽ കണ്ണനൂർ തോട്ടുപാലത്തിന് സമീപത്താണ് അപകടം. എരിമയൂർ ചിമ്പുകാട് നാജിയ (27) ആണ് സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണതിനെ തുടർന്നാണ് ലോറിയിടിച്ച് മരിച്ചത്.
പാലക്കാട് ന്യൂ സിവിൽ നഗറിലാണ് നിലവിൽ താമസം. ഇന്നലെ വൈകീട്ടാണ് അപകടം. കുഴൽമന്ദം ഭാഗത്തു നിന്നും പാലക്കാട്ടേക്ക് ഭർത്താവ് അബ്ദുൾ ലത്തീഫിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു.
ദേശീയ പാതയിൽ കൂട്ടിയിരുന്ന മണലിൽ തട്ടി സ്കൂട്ടറിൽ നിന്നും ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. റോഡിൽ വീണ നാജിയയുടെ ശരീരത്തിലൂടെ ലോറി കയറി. ഗുരുതര പരിക്കേറ്റ നാജിയയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്ക് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഴൽമന്ദം പൊലീസ് കേസെടുത്തു.
ബാപ്പ: സക്കരിയ. ഉമ്മ: ബീവിജാൻ. മക്കൾ: ലുത്ത്ഫിയ, നസ്‌മിൽ.
Tags
Accident
