സുസ്ഥിര തൃത്താലയിലൂടെ മണ്ഡലത്തിൻ്റെ മുഖഛായ മാറിയെന്ന് കുടുംബ സദസ്സുകളിൽ മന്ത്രി എം.ബി രാജേഷ്.

ചെറിയ ചോദ്യങ്ങളും ചെറിയ മറുപടികളുമായി മന്ത്രി എം.ബി രാജേഷിന്റെ കുടുംബ സദസ്സുകൾ തൃത്താലയിൽ തുടരുകയാണ്. ചെറിയ സദസ്സുകളായാലും ചെറുചോദ്യങ്ങളും ഉത്തരങ്ങളുമായി മന്ത്രിയുടെ വർത്തമാനം. ഓരോരുത്തരോടും വീട്ടു കാര്യങ്ങൾ വരെ അന്വേഷിച്ചാണ് യോഗം അവസാനിപ്പിക്കുന്നത്.

മറ്റു മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാർഷിക രംഗത്തും, കുടിവെള്ള രംഗത്തും ശുചിത്വരംഗത്തും തൃത്താലയിൽ വലിയ മുന്നേറ്റം നടത്താനായി മന്ത്രി രാജേഷിൻ്റെ പ്രത്യേക താത്പര്യത്തോടെ നടപ്പിലാക്കുന്ന സുസ്ഥിര തൃത്താല, വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന എൻലൈറ്റ്, അതിദരിദ്രരെ ഇല്ലാതാക്കാനായി സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങൾ, കോവിഡ് കാലത്തും, പ്രളയത്തിലും സംസ്ഥാന സർക്കാർ ചെയ്ത കാര്യങ്ങൾ തുടങ്ങി, 2000 രൂപ പെൻഷൻ വർദ്ധിപ്പിച്ചത് വരെയുള്ള കാര്യങ്ങൾ ചുരുങ്ങിയ വാചകങ്ങളിലൊതുക്കിയാണ് കുടുംബ സദസ്സുകളിൽ സംസാരിക്കുന്നത്. 

തൃത്താല മണ്ഡലത്തിൽ എൽ.ഡി.എഫ് കുടുംബ സദസ്സുകളിൽ മുഖ്യതാരം എം.ബി രാജേഷ് തന്നെയാണ്. മണ്ഡലത്തിൽ ഇനിയും നമുക്ക് ഏറെ മുന്നേറാനുണ്ടെന്നും, അതിനായി ഇടതു സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ചുരുങ്ങിയ വാക്കുകൾഅമ്മമാരും കുട്ടികളോടും യാത്ര പറഞ്ഞ് അടുത്ത പൊതു യോഗത്തിലേക്ക് മന്ത്രിയുടെ യാത്ര.

ഒഴിവ് ദിവസങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ പഞ്ചായത്ത് റാലികളിലും കുടുംബ സദസ്സുകളിലും മാറി മാറി പങ്കെടുക്കാനുള്ള തിരക്കാണ് മന്ത്രി രാജേഷിന്. മന്ത്രിയുടെ മണ്ഡലമായ തൃത്താലയിൽ,  പാർട്ടി ജില്ലാ ചുമതല നൽകിയിരിക്കുന്നത് സെക്രട്ടേറിയറ്റംഗം എം.ആർ മുരളിക്കാണ്. 

തൃത്താലയിൽ കപ്പൂർ ഡിവിഷനിൽ നിന്ന് ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനൻ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. എൽ.ഡി.എഫ് കുടുംബ സദസ്സുകളിൽ ഏരിയാ സെക്രട്ടറി ടി.പി. മുഹമ്മദ്, മുൻ എം.എൽ.എ മാരായ വി.കെ ചന്ദ്രൻ, ടി.പി.കുഞ്ഞുണ്ണി തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

നാഗലശ്ശേരി കോതച്ചിറയിൽ കൊടവമ്പറമ്പിൽ പരേതനായ അച്ചുതൻ്റെ വീട്ടിൽ നടന്ന കുടുംബ സദസ്സ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് സെക്രട്ടറി സി.എസ്. രവി അധ്യക്ഷനായി. കെ.മനോഹരൻ, കെ.ടി. മോഹൻദാസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം