ഇന്ന് (തിങ്കൾ) രാവിലെ ലക്കിടി കുഞ്ചൻ സ്മാരക വായനശാലയ്ക്ക് സമീപത്താണ് അപകടം. അമ്മയുടേയും പിഞ്ചോമനയുടേയും ജീവനാണ് നിരത്തിൽ പൊലിഞ്ഞത്.
തിരുവില്വാമല കണിയാർകോട് മാണിയങ്ങാട്ട് കോളനിയിലെ ശരണ്യ (29), മകൾ ആദിശ്രീ (3) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ശരണ്യയുടെ ചെറിയച്ഛൻ മോഹൻദാസ് ഓടിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ഇടിയെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ശരണ്യയും ആദിശ്രീയും ലോറിക്കടിയിലേക്ക് വീണു. തൽക്ഷണം മരണം സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ മോഹൻദാസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags
Accident
