പാലക്കാട് നഗരത്തിൽ മനുഷ്യ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ കണ്ടെത്തി.

പാലക്കാട് നഗര മധ്യത്തിലെ മാതാ കോവില്‍ പള്ളിക്കടുത്ത് തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് അരികിലാണ് മനുഷ്യന്റെ  തലയോട്ടിയും അസ്ഥികളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് നഗരസഭയിലെ ശുചീകരണ തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. വിശദമായി പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.

തലമുടി അടക്കമുള്ള ശരീര ഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്ത നിലയിലാണ് ഉള്ളത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള- ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ശരീര ഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം