കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്കും, പഞ്ചായത്ത് പരിധിയിലെ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വിജയിച്ച ജന പ്രതിനിധികൾക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര, കറുകപുത്തൂർ, കൂട്ടുപാത യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കറുകപുത്തൂരിൽ സ്വീകരണം നൽകി.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കറുകപുത്തൂർ നരസിംഹമൂർത്തി ക്ഷേത്ര പരിസരത്ത് നിന്നും  ജനപ്രതിനിധികളെ ആനയിച്ച് നടത്തിയ ഘോഷയാത്ര കറുകപുത്തൂർ ടൗൺ ചുറ്റി  സ്വീകരണ നഗരിയിൽ സമാപിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും, പാലക്കാട് ജില്ലാ പ്രസിഡന്റുമായ ബാബു കോട്ടയിൽ  ഉദ്ഘാടനം ചെയ്തു. കറുകപുത്തൂർ യൂണിറ്റ് പ്രസിഡണ്ട് സി.ജി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് തൃത്താല നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആർ. ബാലൻ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത് മുഖ്യപ്രഭാഷണം നടത്തി.

തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വിബിലേഷ്, വൈസ് പ്രസിഡണ്ട് കെ.കെ.ശർമിള, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.രവി പ്രകാശ്, കെ.കെ. അബ്ദുറഹ്മാൻ, മറ്റു ജനപ്രതിനിധികളായ ഇ.ആർ.റെനിൻ, കെ.പി. ജിഷ, പി.എ. കാസിം, സുമയ്യ അബ്ബാസ്, പി.യു. വിനോദ്, ടി.കെ.സുരേന്ദ്രൻ, എം.മഞ്ജുള, വ്യാപാരി നേതാക്കളായ എ.കെ അബൂബക്കർ, പി.കോയക്കുട്ടി, എം.സൈദ്, കെ.എം ഉമർ, അഷറഫ് ദേശമംഗലം, സക്കരിയ ഹാജി, കെ.അജിത്ത് എന്നിവർ സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ജനപ്രതിനിധികളെ ഉപഹാരം നൽകി ആദരിച്ചു.

Summary:

A reception was given to the people's representatives under the leadership of the Kerala Traders and Industrialists Coordination Committee.

The people's representatives who won from the Thirumittakode Grama Panchayat and the people's representatives who won from the Block Panchayat in the local body elections were given a reception in Karukaputhur.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം