സ്കൂ‌ളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചോറ്റാനിക്കര ഗവ.വി.എച്ച്.എസ്.ഇയിലെ വിദ്യാർഥി ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) യെയാണ് പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്ന് (ചൊവ്വാഴ്ച) രാവിലെ തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നും ഇറങ്ങിയത്. 

വീടിനടുത്തുള്ള പാറമടയുടെ കരയിൽ സ്കൂ‌ൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപ വാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. സ്‌കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം.  ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു. 

ഇതിനിടയിൽ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവിൻ്റെ മരണത്തിൽ മനംനൊന്താണ് ജീവനൊടുക്കിയത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.  ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതിൽ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. 

കൊറിയൻ യുവാവിനെ കുറിച്ച് കൂടുതൽ അറിയാൻ പോലീസ് നീക്കം തുടങ്ങി. ഫോൺ ലോക്ക് ആയതിനാൽ തുറക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ട്. കിണർ നിർമാണ തൊഴിലാളിയായ പിതാവിന്റെയും മാതാവിൻ്റെയും ഏക മകളാണ് മരിച്ച വിദ്യാർത്ഥിനി.

പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Summary:

A Plus One student who had gone to school was found dead in a rock. 

Aditya (16), daughter of Mahesh, a student of Chottanikkara Govt. VHSE, was found dead in a rock. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം